പാരീസ്: ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ന് നടന്ന ഇന്ത്യ-അര്‍ജന്റീന മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പൂള്‍ ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ മത്സരത്തിന്റെ അവസാന നിമിഷമാണ് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തിയത്.
പെനാല്‍റ്റി കോര്‍ണര്‍ വഴി ഗോള്‍ കണ്ടെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ ഹീറോയായത്.