ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; റിലേയിൽ മലയാളി തിളക്കത്തോടെ മികച്ച ഫിനിഷിങ്

ഇതാദ്യമായായിരുന്നു ഇന്ത്യ ഈയിനത്തിൽ ഫൈനലിന് യോഗ്യത നേടിയത്

New Update
relay india

ബുഡാപെസ്റ്റ്: റെക്കോർഡുകൾ പിറക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 4ഃ400 മീറ്റർ ഇന്ത്യൻ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്.

Advertisment

ടീമിലെ നാലിൽ മൂന്ന് പേരും മലയാളികളാണ്. ഫൈനലിനിറങ്ങിയ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ എന്നിവരാണ് മലയാളികൾ തമിഴ്‌നാട്ടിൽ നിന്നുള്ള രാജേഷ് രമേശാണ് മറ്റൊരു താരം. ഹീറ്റ്‌സിൽ കുറിച്ച ഏഷ്യൻ റെക്കോർഡ്(2:59.05 മിനുറ്റ്) തിരുത്താൻ പക്ഷേ ഫൈനലിൽ നാൽവർ സംഘത്തിനായില്ല.

ഇതാദ്യമായായിരുന്നു ഇന്ത്യ ഈയിനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാൻസ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടൻ വെങ്കലവും സ്വന്തമാക്കി. 2.59.34 മിനുറ്റിൽ ഫിനിഷ് ചെയ്ത ജമൈക്കയാണ് നാലാമത്.

അതേസമയം അതേസമയം പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 88.17 മീറ്റർ ദൂരവുമായി ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം സ്വന്തമാക്കി. മെഡൽ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര റെക്കോർഡിട്ടു.

budapest world athletic championship
Advertisment