/sathyam/media/media_files/mZ2BqE69DT7nfKnyHxHU.jpg)
കൊച്ചി, മെയ് 22, 2024: നാല് ദിവസം നീണ്ടുനിന്ന ഇന്ത്യാസ്‌കില്‍സ് ദേശീയ മത്സരം 2024 ഞായറാഴ്ച ദ്വാരകയിലെ യശോഭൂമിയില്‍ വിജയകരമായി സമാപിച്ചു. മെയ് 15 മുതല്‍ 19 വരെ നടന്ന പരിപാടിയില്‍ പരമ്പരാഗതവും നൂതനവുമായ വ്യത്യസ്ത വൈദഗ്ധ്യങ്ങളുടെ ശ്രേണിയില്‍ മത്സരിക്കാനും അവരുടെ പ്രാവീണ്യം തെളിയിക്കാനുമുള്ള അവസരമാണ് രാജ്യത്തുടനീളമുള്ള യുവതീ യുവാക്കള്‍ക്ക് ഒരുങ്ങിയത്. 2024 സെപ്റ്റംബറില്‍ ഫ്രാന്‍സിലെ ലിയോണില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് സ്‌കില്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ 52 സ്‌കില്‍സുള്ള 58 മത്സരാര്‍ത്ഥികള്‍ പരിശീലനം നേടും.
17 സ്വര്‍ണവും 13 വെള്ളിയും 9 വെങ്കലവും മികവിനുള്ള 12 മെഡലുകളും നേടിയ ഒഡീഷയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിജയികള്‍.
വ്യത്യസ്ത മേഖലകളില്‍നിന്നുള്ള യുവതലമുറയിലെ മത്സരാര്‍ത്ഥികളില്‍ പലരും പല പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവരുടെ വൈദഗ്ധ്യവും, ഉത്സാഹവും, പരമ്പരാഗതവും നൂതനവുമായ വിഭാഗങ്ങളിലെ കഴിവും സൂഷ്മമായ ശ്രദ്ധയും അഭിനന്ദനാര്‍ഹമായിരുന്നു. ഇത്തരമൊരു ഗംഭീര പരിപാടി സംഘടിപ്പിക്കുന്നതിനും ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മികച്ച പ്രതിഭകളെ തിരഞ്ഞെടുക്കുന്നതിനും എം.എസ്.ഡി.ഇ, എന്‍.എസ്.ഡി.സി എന്നിവയിലെ സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.