ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരും തലമുറയെ കായിക മേഖലയിലേക്ക് ഇന്ത്യൻ വനിതാ ടീമിന്റെ ഈ ജയം ആകർഷിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു

New Update
MODI

ന്യൂഡൽഹി: ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

ഏകദിന ലോക കിരീടത്തിൽ ഇന്ത്യൻ പെൺപട മുത്തമിട്ടതിന്റെ സന്തോഷത്തിൽ രാജ്യം നിൽക്കുമ്പോൾ ഹർമൻപ്രീതിനും സംഘത്തിനും 146 കോടി ജനങ്ങൾക്കൊപ്പം നിന്ന് കയ്യടിക്കുകയാണ് പ്രധാനമന്ത്രിയും. 


വരും തലമുറയെ കായിക മേഖലയിലേക്ക് ഇന്ത്യൻ വനിതാ ടീമിന്റെ ഈ ജയം ആകർഷിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി എക്സിൽ കുറിച്ചത് ഇങ്ങനെ, "അതിശയിപ്പിക്കുന്ന ജയം  ഇന്ത്യൻ വനിതകൾ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ടൂർണമെന്റിലുടനീളം അസാധാരണമായ ടീം വർക്കും സ്ഥിരോത്സാഹവുമാണ് കാഴ്ചവെച്ചത്. അതിനെ പ്രശംസിക്കുന്നു. ചരിത്രപരമായ ഈ വിജയ ഭാവി ചാംപ്യന്മാർക്ക് കായികരംഗത്തേക്ക് കടന്നുവരാൻ പ്രചോദനമാകും." 

Advertisment