വനിതാ ടി20: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം; രസംകൊല്ലിയായി മഴ, വിധിയെഴുതിയത് 'ഡിഎല്‍എസ്'

24 പന്തില്‍ 41 റണ്‍സുമായി ദയലന്‍ ഹേമലതയും, ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത സ്മൃതി മന്ദാനയുമായിരുന്നു ക്രീസില്‍. ഷഫലി വര്‍മ 'ഗോള്‍ഡന്‍ ഡക്കാ'യി. മറൂഫ അക്തറിനായിരുന്നു വിക്കറ്റ്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
indw vs banw1

സില്‍ഹെറ്റ്: അഞ്ച് മത്സരങ്ങളടങ്ങുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 120 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്തു. തുടര്‍ന്ന് മഴ കളി തടസപ്പെടുത്തി. ഒടുവില്‍ ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യയ്ക്ക് 19 റണ്‍സ് ജയം.

Advertisment

24 പന്തില്‍ 41 റണ്‍സുമായി ദയലന്‍ ഹേമലതയും, ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത സ്മൃതി മന്ദാനയുമായിരുന്നു ക്രീസില്‍. ഷഫലി വര്‍മ 'ഗോള്‍ഡന്‍ ഡക്കാ'യി. മറൂഫ അക്തറിനായിരുന്നു വിക്കറ്റ്.

മൂന്ന് വിക്കറ്റെടുത്ത രാധ യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍, ഒരു വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രകര്‍ എന്നിവരാണ് ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. 49 പന്തില്‍ 46 റണ്‍സെടുത്ത മുര്‍ഷിദ ഖാതുന്‍, 10 റണ്‍സെടുത്ത ദിലാറ അക്തര്‍, 20 റണ്‍സെടുത്ത റിതു മോനി, 19 റണ്‍സെടുത്ത ശോഭന മൊസ്തരി എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടക്കാനായത്.

Advertisment