അരങ്ങേറ്റത്തില്‍ തിളങ്ങി മലയാളിതാരം ആശാ ശോഭന; പിഴുതെടുത്തത് രണ്ട് വിക്കറ്റുകള്‍; ബംഗ്ലാദേശിനെതിരെ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ വനിതകള്‍

രണ്ട് മലയാളി താരങ്ങള്‍ ടീമിലുണ്ടായിരുന്നു. സജന സജീവനും ആശ ശോഭനയും. അരങ്ങേറ്റ മത്സരം കളിക്കുന്ന ആശ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ച് പന്തുകള്‍ നേരിട്ട സജന എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
indw vs banw2

സില്‍ഹെറ്റ്: ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഇന്ന് നടന്ന നാലാം മത്സരത്തില്‍ 56 റണ്‍സിനായിരുന്നു ജയം. മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 122 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന് 68 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Advertisment

രണ്ട് മലയാളി താരങ്ങള്‍ ടീമിലുണ്ടായിരുന്നു. സജന സജീവനും ആശ ശോഭനയും. അരങ്ങേറ്റ മത്സരം കളിക്കുന്ന ആശ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ച് പന്തുകള്‍ നേരിട്ട സജന എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു ഫോറും താരം നേടി. 

26 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനു വേണ്ടി മറൂഫ അക്തറും, റബേയ ഖാതുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ബംഗ്ലാദേശ് ബാറ്റര്‍ക്കും പോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. ആശയ്ക്ക് പുറമെ ദീപ്തി ശര്‍മയും ഇന്ത്യയ്ക്കു വേണ്ടി രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Advertisment