ഇന്‍ഫോപാര്‍ക്ക് സോക്കര്‍ ലീഗിന് തുടക്കമായി

New Update
InaugurationISL2025

തൃശൂര്‍: ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ക്യാമ്പസിലെ ജീവനക്കാര്‍ക്കായി നടത്തുന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റായ സോക്കര്‍ ലീഗിന് തുടക്കമായി. ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്.

ആകെ പതിനേഴ് ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. കാടുകുറ്റിയിലെ ഹസ്ലര്‍ സ്പോര്‍ട്സ് അരീനയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലീഗ് മത്സരങ്ങള്‍ക്ക് ശേഷം നോക്ക് ഔട്ട് മത്സരങ്ങളും നടക്കും.

ജൂലൈ 17നാണ് ഫൈനല്‍. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസുമുണ്ടാകുമെന്ന് ടൂര്‍ണമന്‍റിന്‍റെ ജനറല്‍ കണ്‍വീനര്‍ ജോസ്ആന്‍റോ തോമസ് അറിയിച്ചു.

ഗലാക്ടികോ എക്സ്പ്രസ് സൊല്യൂഷന്‍സ്, ഡാറ്റ ഇക്വിനോസ് ആന്‍ഡ് ഐ ഒ മാര്‍ക്കറ്റ് എന്നിവരാണ് പരിപാടിയുടെ കോ-സ്പോണ്‍സര്‍മാര്‍

Advertisment