New Update
/sathyam/media/media_files/LE8IUxGi2R4uT6YnLC2r.jpg)
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ (ഐഒഎ) ചേരിപ്പോരിനെത്തുടർന്ന് കായികതാരങ്ങളുടെ വികസന പരിപാടികൾക്കുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാൻ്റില്‍ നിന്ന് ഇന്ത്യയ്ക്കുള്ള വിഹിതം തടഞ്ഞുവയ്ക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ (ഐഒസി) തീരുമാനിച്ചു.
Advertisment
ഒക്‌ടോബർ എട്ടിന് നടന്ന എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ ഐഒസി തീരുമാനം എടുക്കുകയും വെള്ളിയാഴ്ച കത്തിൽ ഐഒഎ പ്രസിഡന്റ് പി.ടി. ഉഷയെ അറിയിക്കുകയും ചെയ്തു. ഐഒഎയിലെ പ്രശ്‌നങ്ങള്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും വ്യക്തത ആവശ്യമാണെന്നും ഐഒസി അറിയിച്ചു.