ഐപിഎൽ 2024: ശുഭ്മാൻ ഗില്‍ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങും

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമെന്ന് തിങ്കളാഴ്ചയാണ് ഗുജറാത്ത് ടൈറ്റൻസ് സ്ഥിരീകരിച്ചത്. ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചതായും ഗുജറാത്ത് ടൈറ്റൻസ് ഔദ്യോഗികമായി വ്യക്തമാക്കി.

New Update
gill ipl.jpg

ന്യൂഡൽഹി : 2024 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ ശുഭ്മാൻ ഗില്‍ നയിക്കും. ക്യാപ്റ്റൻ ആയിരുന്ന ഹാർദിക് പാണ്ഡ്യ മുൻ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങും. 2023 ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്നു ശുഭ്മാൻ ഗിൽ. ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കുകയും രണ്ടാം സീസണിൽ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു.

Advertisment

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമെന്ന് തിങ്കളാഴ്ചയാണ് ഗുജറാത്ത് ടൈറ്റൻസ് സ്ഥിരീകരിച്ചത്. ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചതായും ഗുജറാത്ത് ടൈറ്റൻസ് ഔദ്യോഗികമായി വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിലേക്ക് തിരികെ പോവുക എന്നത് ഹാർദിക് പാണ്ഡ്യയുടെ ആഗ്രഹമായിരുന്നുവെന്ന് ഫ്രാഞ്ചെസി വ്യക്തമാക്കി. അദ്ദേഹത്തിന്റെ തീരുമാനത്തെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും ഭാവിയിലേക്ക് വേണ്ട എല്ലാ ആശംസകളും നേരുന്നു എന്നും ഗുജറാത്ത് ടൈറ്റൻസ് അറിയിച്ചു.

ഗുജറാത്ത് ടൈറ്റൻസിനെ നയിക്കാൻ നിലവിൽ ഏറ്റവും യോഗ്യതയുള്ള താരമാണ് ശുഭ്മാൻ ഗിൽ എന്ന് ഫ്രാഞ്ചെസി വ്യക്തമാക്കി. 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിൽ 890 റൺസ് നേടിയ ഗില്ലായിരുന്നു കഴിഞ്ഞ ഐപിഎല്ലിലെ മുൻനിര സ്‌കോറർ. വിരാട് കോഹ്‌ലിയുടെ 973 എന്ന സ്കോറിനു പിന്നിൽ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ സ്‌കോറർ ആണ് ശുഭ്മാൻ ഗിൽ.

ipl 2024 shubhman gill
Advertisment