/sathyam/media/media_files/o1lefrp8q89uvm6rKeoF.jpg)
ഡൽഹി: വനിതാ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഫെബ്രുവരി 23 മുതൽ തുടക്കമാകും.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ ഏറ്റുമുട്ടും.
ഡൽഹിയിലും ബംഗളൂരുവിലുമായി നടത്തുന്ന എല്ലാ മത്സരങ്ങളും രാത്രി 7.30 ന് ആരംഭിക്കും. അഞ്ച് ടീമുകളിൽ ആദ്യ സ്ഥാനത്ത് എത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും.
രണ്ട് മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ തമ്മിൽ എലിമിനേഷൻ മത്സരമുണ്ടാകും. അതിൽ വിജയിക്കുന്നവർ രണ്ടാം ടീമായി ഫൈനൽ യോഗ്യത ലഭിക്കും. ഫൈനൽ മാർച്ച് 17ന് അരങ്ങേറും.
ആകെ 22 മത്സരങ്ങളിൽ ഒരു ടീമിന് എട്ട് മത്സരങ്ങളുണ്ടാവും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസ്, യുപി വാര്യേഴ്സ്, ഗുജറാത്ത് ജയന്റ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.