ഐപിഎല്‍ രണ്ടാംപാദ മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കും; നീക്കം പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ! പാസ്പോര്‍ട്ട് ഹാജരാക്കാൻ താരങ്ങൾക്ക് നിർദേശം

മാർച്ച് 22നാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. നിലവിൽ ആദ്യഘട്ടത്തിൽ ഏപ്രിൽ 7 വരെ നടത്തുന്ന 21 കളികളുടെ മത്സര ക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl1

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ഐപിഎല്‍ 17-ാം സീസണിന്റെ രണ്ടാംപാദ മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചില ഐപിഎൽ ടീമുകൾ വീസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്പോര്‍ട്ട് ഹാജരാക്കാൻ നിർദേശം നൽകിയതായാണ് വിവരം.  

Advertisment

2009-ല്‍ പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐപിഎല്‍ സീസണ്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു സംഘടിപ്പിച്ചത്. മാർച്ച് 22നാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. നിലവിൽ ആദ്യഘട്ടത്തിൽ ഏപ്രിൽ 7 വരെ നടത്തുന്ന 21 കളികളുടെ മത്സര ക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.  

Advertisment