ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, രാജസ്ഥാന്‍ റോയല്‍സും മാത്രമാണ് ഇതുവരെ പ്ലേ ഓഫില്‍ കടന്നത്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി നാല് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ ഇതിനകം പുറത്തായി കഴിഞ്ഞു.
ചൊവ്വാഴ്ച നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനുശേഷമുള്ള വിലയിരുത്തലുകള്‍ പ്രകാരം പ്ലേ ഓഫിനുള്ള അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദും, ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് മുന്നില്‍. ഹൈദരാബാദിന് 87.3 ശതമാനം സാധ്യതയാണുള്ളത്. ചെന്നൈയ്ക്ക് 72.7 ശതമാനവും.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 39.3 ശതമാനം സാധ്യതയുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനും (0.7 ശതമാനം), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും (0.2 ശതമാനം) നേരിയ സാധ്യതയും അവശേഷിക്കുന്നു. ഇതില്‍ ഡല്‍ഹി ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മറ്റ് ടീമുകള്‍ക്കെല്ലാം ഒരു മത്സരം അവശേഷിക്കുന്നുണ്ട്.