ഐപിഎല്‍ താരലേലം ജിദ്ദയില്‍ 24, 25 തീയതികളില്‍, ലേലമാമാങ്കത്തിന്റെ ഭാഗമാകുന്നത് 1,574 താരങ്ങള്‍, പണം വീശിയെറിയാന്‍ പഞ്ചാബ്, കരുതലോടെ രാജസ്ഥാന്‍

ഐപിഎൽ താരലേലം നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും

New Update
ipl auctionn.jpg

മുംബൈ: ഐപിഎൽ താരലേലം നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. രജിസ്ട്രേഷൻ 2024 നവംബർ 4-ന് അവസാനിച്ചു. 1,574 താരങ്ങള്‍ (1,165 ഇന്ത്യക്കാരും 409 വിദേശികളും) മെഗാലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment

320 ക്യാപ്ഡ് താരങ്ങളും (48 ഇന്ത്യക്കാരും 272 വിദേശികളും), 1,224 അൺക്യാപ്ഡ് താരങ്ങളും അസോസിയേറ്റ് നേഷൻസിൽ നിന്നുള്ള 30 താരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.

മുൻ ഐപിഎൽ സീസണുകളുടെ ഭാഗമായിരുന്ന 152 അൺകാപ്പ്ഡ് ഇന്ത്യന്‍ താരങ്ങളും, 3 അൺകാപ്പ്ഡ് വിദേശ താരങ്ങളും പട്ടികയിലുണ്ട്. ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി 25 താരങ്ങളെ ഉള്‍പ്പെടുത്താം.

ദക്ഷിണാഫ്രിക്ക - 91, ഓസ്‌ട്രേലിയ - 76, ഇംഗ്ലണ്ട് - 52, ന്യൂസിലൻഡ് - 39, വെസ്റ്റ് ഇൻഡീസ് 33, അഫ്ഗാനിസ്ഥാൻ - 29, ശ്രീലങ്ക - 29, ബംഗ്ലാദേശ് - 13 , നെതർലാൻഡ്സ് - 12, യുഎസ്എ - 10, അയർലൻഡ് - 9, സിംബാബ്വെ - 8, കാനഡ - 4, സ്കോട്ട്ലൻഡ് - 2, യുഎഇ - 1, ഇറ്റലി - 1 എന്നിങ്ങനെയാണ് ഓരോ രാജ്യങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ എണ്ണം.

ഋഷഭ് പന്ത്, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ലഭ്യമായ പരമാവധി 204 സ്ലോട്ടുകൾക്കായി 10 ഫ്രാഞ്ചൈസികൾക്ക് മൊത്തത്തിൽ 641.5 കോടി രൂപ ചെലവഴിക്കേണ്ടിവരും.

ആ 204 സ്ലോട്ടുകളിൽ 70 എണ്ണവും വിദേശ കളിക്കാർക്കായി നീക്കിവച്ചിരിക്കുന്നു. നിലവിൽ 558.5 കോടി രൂപ ചെലവിട്ട് 46 കളിക്കാരെ 10 ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക അവശേഷിക്കുന്നത് പഞ്ചാബ് കിംഗ്‌സിനാണ്-110.5 കോടി രൂപ. ഏറ്റവും കുറവ് രാജസ്ഥാന്‍ റോയല്‍സിനും-41 കോടി രൂപ.

 

 

 

Advertisment