അഹമ്മദാബാദ്: ഓപ്പണര്‍മാര്‍ മിന്നിത്തിളങ്ങിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മികച്ച സ്‌കോര്‍ നേടി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണെടുത്തത്.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, സായ് സുദര്‍ശനും സെഞ്ചുറി നേടി. ഗില്‍ 55 പന്തില്‍ 104 റണ്‍സെടുത്തു. 51 പന്തില്‍ 103 റണ്‍സാണ് സായ് നേടിയത്. രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് തുഷാര്‍ ദേശ്പാണ്ഡെയായിരുന്നു. ഡേവിഡ് മില്ലര്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഷാരൂഖ് ഖാന്‍ രണ്ട് റണ്‍സെടുത്ത് റണ്ണൗട്ടായി.
ദേശ്പാണ്ഡെ ഒഴികെയുള്ള ഒരു ചെന്നൈ ബൗളര്‍ക്കും വിക്കറ്റ് ലഭിച്ചില്ല. മഥീഷ പതിരനെയുടെയും, മുസ്തഫിസുര്‍ റഹ്‌മാന്റെയും അഭാവം ടീമിന് തിരിച്ചടിയായി.