കൂറ്റന്‍ സ്‌കോര്‍ മറികടക്കാനായില്ല; ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

ദേശ്പാണ്ഡെ ഒഴികെയുള്ള ഒരു ചെന്നൈ ബൗളര്‍ക്കും വിക്കറ്റ് ലഭിച്ചില്ല. മഥീഷ പതിരനെയുടെയും, മുസ്തഫിസുര്‍ റഹ്‌മാന്റെയും അഭാവം ടീമിന് തിരിച്ചടിയായി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl gt vs csk1

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 234 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനാകാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി.

Advertisment

34 പന്തില്‍ 63 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 36 പന്തില്‍ 56 റണ്‍സെടുത്ത മൊയിന്‍ അലി, പുറത്താകാതെ 11 പന്തില്‍ 16 റണ്‍സെടുത്ത എംഎസ് ധോണി, 13 പന്തില്‍ 21 റണ്‍സെടുത്ത ശിവം ദുബെ എന്നിവര്‍ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും തോല്‍വിയായിരുന്നു ഫലം. ഗുജറാത്തിനു വേണ്ടി മൊഹിത് ശര്‍മ മൂന്ന് വിക്കറ്റും, റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവും, മലയാളിതാരം സന്ദീപ് വാര്യറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഓപ്പണര്‍മാരുടെ പ്രകടനമികവിലാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണെടുത്തത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, സായ് സുദര്‍ശനും സെഞ്ചുറി നേടി. ഗില്‍ 55 പന്തില്‍ 104 റണ്‍സെടുത്തു. 51 പന്തില്‍ 103 റണ്‍സാണ് സായ് നേടിയത്. രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് തുഷാര്‍ ദേശ്പാണ്ഡെയായിരുന്നു. ഡേവിഡ് മില്ലര്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഷാരൂഖ് ഖാന്‍ രണ്ട് റണ്‍സെടുത്ത് റണ്ണൗട്ടായി.

ദേശ്പാണ്ഡെ ഒഴികെയുള്ള ഒരു ചെന്നൈ ബൗളര്‍ക്കും വിക്കറ്റ് ലഭിച്ചില്ല. മഥീഷ പതിരനെയുടെയും, മുസ്തഫിസുര്‍ റഹ്‌മാന്റെയും അഭാവം ടീമിന് തിരിച്ചടിയായി.

Advertisment