സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/Zkv8f1i91xMb55ybVL8a.jpg)
ലഖ്‌നൗ: ബാറ്റിംഗിലെ 'ധോണി വിസ്മയം' ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 177 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്.
Advertisment
പുറത്താകാതെ 40 പന്തില്‍ 57 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 18-ാമത്തെ ഓവറില്‍ എട്ടാമനായി ബാറ്റിംഗിന് എത്തിയ ധോണി വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. താരം പുറത്താകാതെ ഒമ്പത് പന്തില്‍ 28 റണ്‍സെടുത്തു.
20 പന്തില്‍ 30 റണ്‍സെടുത്ത മൊയിന്‍ അലി, 24 പന്തില്‍ 36 റണ്‍സെടുത്ത അജിങ്ക്യ രഹാനെ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ലഖ്‌നൗവിനു വേണ്ടി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.