Advertisment

ചെറിയ വിജയലക്ഷ്യം അനായാസം മറികടന്ന് ചെന്നൈ; ചെപ്പോക്കില്‍ രാജസ്ഥാന്‍ തോറ്റു

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നേടാനായത് 141 റണ്‍സ് മാത്രം. മൂന്ന് വിക്കറ്റെടുത്ത സിമര്‍ജിത് സിംഗും, രണ്ട് വിക്കറ്റെടുത്ത ദേശ്പാണ്ഡെയുമാണ് രാജസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 

New Update
ipl csk vs rr1.

ചെന്നൈ: രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 10 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഇരുടീമുകള്‍ക്കും അഞ്ച് വിക്കറ്റ് വീതമാണ് നഷ്ടമായത്. പുറത്താകാതെ 41 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

Advertisment

രചിന്‍ രവീന്ദ്ര-27, ഡാരില്‍ മിച്ചല്‍-22, മൊയിന്‍ അലി-10, ശിവം ദുബെ-18, രവീന്ദ്ര ജഡേജ-5, സമീര്‍ റിസ്വി-15 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. രാജസ്ഥാനു വേണ്ടി രവിന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും, നാന്ദ്രെ ബര്‍ഗറും യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നേടാനായത് 141 റണ്‍സ് മാത്രം. മൂന്ന് വിക്കറ്റെടുത്ത സിമര്‍ജിത് സിംഗും, രണ്ട് വിക്കറ്റെടുത്ത തുഷാര്‍ ദേശ്പാണ്ഡെയുമാണ് രാജസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 

പുറത്താകാതെ 35 പന്തില്‍ 47 റണ്‍സെടുത്ത റിയാന്‍ പരാഗ് മാത്രമാണ് പൊരുതിയത്. 18 പന്തില്‍ 28 റണ്‍സെടുത്ത ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യഷ്വസി ജയ്‌സ്വാള്‍-21 പന്തില്‍ 24, ജോസ് ബട്ട്‌ലര്‍-25 പന്തില്‍ 21, സഞ്ജു സാംസണ്‍-19 പന്തില്‍ 15, ശുഭം ദുബെ-0, രവിചന്ദ്രന്‍ അശ്വിന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. 

Advertisment