Advertisment

സമ്പൂര്‍ണ ആധിപത്യം ! ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്‌

35 പന്തില്‍ 55 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക്, 24 പന്തില്‍ 41 റണ്‍സെടുത്ത ഋഷഭ് പന്ത്, 22 പന്തില്‍ 32 റണ്‍സെടുത്ത പൃഥി ഷാ തുടങ്ങിയവര്‍ ഡല്‍ഹിയുടെ ജയം അനായാസമാക്കി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl dc vs lsg

ലഖ്‌നൗ: ബാറ്റിംഗിലും ബൗളിംഗിലും ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നാണംകെട്ട തോല്‍വി. ആറു വിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. സ്‌കോര്‍: ലഖ്‌നൗ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 167. ഡല്‍ഹി-18.1 ഓവറില്‍ നാല് വിക്കറ്റിന് 170.

ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗവിനു വേണ്ടി ആയുഷ് ബദോനിക്കും, ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും മാത്രമാണ് കാര്യമായ സംഭാവന നല്‍കാനായത്. ബദോനി പുറത്താകാതെ 35 പന്തില്‍ 55 റണ്‍സെടുത്തു. രാഹുല്‍ 22 പന്തില്‍ 39ഉം. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലഖ്‌നൗവിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.

35 പന്തില്‍ 55 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക്, 24 പന്തില്‍ 41 റണ്‍സെടുത്ത ഋഷഭ് പന്ത്, 22 പന്തില്‍ 32 റണ്‍സെടുത്ത പൃഥി ഷാ തുടങ്ങിയവര്‍ ഡല്‍ഹിയുടെ ജയം അനായാസമാക്കി. ലഖ്‌നൗവിനു വേണ്ടി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തു.

Advertisment