ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രതീക്ഷകള്‍ മഴ കൊണ്ടുപോയി; പ്ലേ ഓഫ് കാണാതെ പുറത്ത് ! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിര്‍ണായക മത്സരം ഉപേക്ഷിച്ചു

ഗുജറാത്തിനു പുറമെ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ നേരത്തെ പുറത്തായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രമാണ് നിലവില്‍ പ്ലേ ഓഫില്‍ പ്രവേശിച്ച ഏക ടീം.

New Update
ipl gt vs csk1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫ് കാണാതെ പുറത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഗുജറാത്ത് പുറത്തായത്. മഴ മൂലം ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മെയ് 16ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ പോലും ഗുജറാത്തിന് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കില്ല.

Advertisment

ഗുജറാത്തിനു പുറമെ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ നേരത്തെ പുറത്തായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രമാണ് നിലവില്‍ പ്ലേ ഓഫില്‍ പ്രവേശിച്ച ഏക ടീം.

രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളാണ് നിലവില്‍ പ്ലേ ഓഫിനായി പൊരുതുന്നത്.

Advertisment