Advertisment

രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ ആദ്യ തോല്‍വി; അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം

44 പന്തില്‍ 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഗുജറാത്തിനു വേണ്ടി തിളങ്ങി. പുറത്താകാതെ 11 പന്തില്‍ 24 റണ്‍സെടുത്ത റാഷിദ് ഖാന്‍, 11 പന്തില്‍ 22 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ എന്നിവരാണ് അവസാന നിമിഷം രാജസ്ഥാന്റെ പക്കല്‍ നിന്ന് വിജയം തട്ടിയെടുത്തത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl rr vs gt

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: രാജസ്ഥാന്‍-20 ഓവറില്‍ മൂന്ന് വിക്കറ്റിന് 196. ഗുജറാത്ത്-20 ഓവറില്‍ ഏഴ് വിക്കറ്റിന് 199.

Advertisment

44 പന്തില്‍ 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഗുജറാത്തിനു വേണ്ടി തിളങ്ങി. പുറത്താകാതെ 11 പന്തില്‍ 24 റണ്‍സെടുത്ത റാഷിദ് ഖാന്‍, 11 പന്തില്‍ 22 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ എന്നിവരാണ് അവസാന നിമിഷം രാജസ്ഥാന്റെ പക്കല്‍ നിന്ന് വിജയം തട്ടിയെടുത്തത്.

സായ് സുദര്‍ശന്‍ 29 പന്തില്‍ 35 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. രാജസ്ഥാനു വേണ്ടി കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. യുസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോരര്‍. അഞ്ച് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 38 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും, രണ്ട് സിക്‌സും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പ്രവഹിച്ചു.

ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാള്‍ (19 പന്തില്‍ 24), ജോസ് ബട്ട്‌ലര്‍ (10 പന്തില്‍ 8) എന്നിവരെ തുടക്കത്തില്‍ നഷ്ടമായ രാജസ്ഥാനെ കൈ പിടിച്ചുയര്‍ത്തിയത് സഞ്ജുവിന്റെയും പരാഗിന്റെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. പരാഗിന് ശേഷം ബാറ്റിംഗിന് എത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും വമ്പനടികളോടെ കളം നിറഞ്ഞു. അഞ്ച് പന്തില്‍ 13 റണ്‍സുമായി ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു. 

Advertisment