കൊല്‍ക്കത്ത: അചഞ്ചലം ഫില്‍ സാള്‍ട്ട് വെടിക്കെട്ടുകളുമായി നിലയുറപ്പിച്ചപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ ജയം. ലഖ്‌നൗ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 26 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.
പുറത്താകാതെ 47 പന്തില്‍ 89 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 38 പന്തില്‍ 38 റണ്‍സുമായി ഉറച്ച പിന്തുണ നല്‍കി. സുനില്‍ നരെയ്‌നെയും (6), ആങ്ക്രിഷ് രഘുവന്‍ശിയെയും (7) പെട്ടെന്ന് നഷ്ടമായെങ്കിലും കരുത്തോടെ ഉറച്ചുനിന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ കൊല്‍ക്കത്ത ലഖ്‌നൗവിനെ നിഷ്പ്രഭമാക്കി. നരെയ്‌നെയും രഘുവന്‍ശിയെയും മൊഹ്‌സിന്‍ ഖാനാണ് പുറത്താക്കിയത്.
32 പന്തില്‍ 45 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. പുരന് പുറമെ 27 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ലഖ്‌നൗവിനു വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. കൊല്‍ക്കത്തയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.