കളി തിരിച്ചുപിടിച്ച് കൊല്‍ക്കത്ത ബൗളര്‍മാര്‍; കറങ്ങിവീണ് മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍മാര്‍ ! മുംബൈയെ 24 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത

നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍ എന്നിവരാണ് മുംബൈയെ കറക്കിവീഴ്ത്തിയത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl kkr vs mi

വാങ്കഡെ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരുടെ മികവിന് മുന്നില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍മാര്‍ കളി മറന്ന മത്സരത്തില്‍, ആതിഥേയര്‍ക്ക് 24 റണ്‍സിന്റെ തോല്‍വി. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.5 ഓവറില്‍ 145 റണ്‍സിന് പുറത്തായി.

Advertisment

നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍ എന്നിവരാണ് മുംബൈയെ കറക്കിവീഴ്ത്തിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന് മാത്രമാണ് മുംബൈയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 

ആദ്യം ബാറ്റു ചെയ്ത മുംബൈ 52 പന്തില്‍ 70 റണ്‍സെടുത്ത വെങ്കടേഷ് അയ്യരുടെയും, ഇംപാക്ട് പ്ലയറായെത്തി മികച്ച പ്രകടനം കാഴ്ചവച്ച മനീഷ് പാണ്ഡെ(31 പന്തില്‍ 42)യുടെയും മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി നുവാന്‍ തുഷാരയും, ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതവും, ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി.

Advertisment