പഞ്ചാബ് ബൗളര്‍മാരെ 'പഞ്ചറാ'ക്കി കൊല്‍ക്കത്തയുടെ കസര്‍ത്ത്; അടിച്ചുകൂട്ടിയത് കൂറ്റന്‍സ്‌കോര്‍

ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവര്‍ മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
salt narine

കൊല്‍ക്കത്ത: ഓപ്പണിംഗ് കൂട്ടുക്കെട്ടിലെ വെടിക്കെട്ട് പ്രകടനത്തിലെ മികവില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിച്ചുകൂട്ടിയത് 261 റണ്‍സ്. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവര്‍ മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്.

Advertisment

പിന്നാലെയെത്തിയ ആന്ദ്രെ റസല്‍-12 പന്തില്‍ 24, വെങ്കടേഷ് അയ്യര്‍-23 പന്തില്‍ 39, ശ്രേയസ് അയ്യര്‍-10 പന്തില്‍ 18 എന്നിവരും വമ്പനടികളുമായി കളം നിറഞ്ഞു. 

Advertisment