Advertisment

എട്ടില്‍ ഏഴും തോറ്റു; ജയിക്കാന്‍ മനസില്ലാതെ ആര്‍സിബി; കൊല്‍ക്കത്തയ്ക്ക് 'ഒരു റണ്‍സ്' ജയം

മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സറുമായി കരണ്‍ ശര്‍മ ആര്‍സിബിക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അത് പൂവണിഞ്ഞില്ല. ഏഴ് പന്തില്‍ 20 റണ്‍സാണ് കരണ്‍ അടിച്ചുകൂട്ടിയത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl kkr vs rcb1

കൊല്‍ക്കത്ത: തുടര്‍തോല്‍വികളില്‍ വലഞ്ഞ്‌ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 1 റണ്‍സിനാണ് ആര്‍സിബിയുടെ തോല്‍വി. സ്‌കോര്‍: കെകെആര്‍-20 ഓവറില്‍ ആറു വിക്കറ്റിന് 222. ആര്‍സിബി-20 ഓവറില്‍ 221 റണ്‍സിന് പുറത്ത്.

Advertisment

36 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 14 പന്തില്‍ 48 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കി. അവസാന ഓവറുകളില്‍ രമണ്‍ദീപ് സിംഗ് നടത്തിയ വെടിക്കെട്ടും തുണയായി. പുറത്താകാതെ ഒമ്പത് പന്തില്‍ 24 റണ്‍സാണ് താരം നേടിയത്. ആര്‍സിബിക്കു വേണ്ടി കാമറൂണ്‍ ഗ്രീനും, യാഷ് ദയാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

32 പന്തില്‍ 55 റണ്‍സെടുത്ത വില്‍ ജാക്ക്‌സും, 23 പന്തില്‍ 52 റണ്‍സെടുത്ത രജത് പടിദാറും ആര്‍സിബിക്കായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സറുമായി കരണ്‍ ശര്‍മ ആര്‍സിബിക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അത് പൂവണിഞ്ഞില്ല. ഏഴ് പന്തില്‍ 20 റണ്‍സാണ് കരണ്‍ അടിച്ചുകൂട്ടിയത്.

കൊല്‍ക്കത്തയ്ക്കു വേണ്ടി ആന്ദ്രെ റസല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്‌നും, ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എട്ടില്‍ ഏഴും തോറ്റ ആര്‍സിബി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 

Advertisment