Advertisment

റുതുരാജിന്റെ സെഞ്ചുറിക്ക് അതേ നാണയത്തില്‍ സ്റ്റോയിനിസിന്റെ മറുപടി; ആവേശപ്പോരാട്ടത്തില്‍ ചെന്നൈയെ തകര്‍ത്ത് ലഖ്‌നൗ

പുറത്താകാതെ 60 പന്തില്‍ 108 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെയും, 27 പന്തില്‍ 66 റണ്‍സ് നേടിയ ശിവം ദുബെയുടെയും ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ചെന്നൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 

New Update
stoinis dhoni

ചെന്നൈ: തോല്‍ക്കാന്‍ മനസില്ലാത്ത പടയാളിയുടെ ഭാവത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് മുന്നില്‍ നിന്ന് പട നയിച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അമ്പരപ്പിക്കുന്ന ജയം. ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ലഖ്‌നൗ മറികടന്നു. 

പുറത്താകാതെ 63 പന്തില്‍ 124 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 15 പന്തില്‍ 34 റണ്‍സ് നേടിയ നിക്കോളാസ് പുരനും, പുറത്താകാതെ ആറു പന്തില്‍ 17 റണ്‍സെടുത്ത ദീപക് ഹൂഡയും ലഖ്‌നൗവിന്റെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ചെന്നൈയ്ക്കായി മഥീഷ പതിരന രണ്ട് വിക്കറ്റ് വീഴ്ത്തി.