Advertisment

ഹിറ്റ്മാന്‍ തുടങ്ങിവച്ചു; ഷെപ്പേര്‍ഡ് പൂര്‍ത്തിയാക്കി; വാങ്കഡെയില്‍ വെടിക്കെട്ടുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍മാര്‍; ഡല്‍ഹി ക്യാപിറ്റല്‍സിന് ജയിക്കാന്‍ വേണ്ടത് 235 റണ്‍സ്‌

ടിം ഡേവിഡ്-റൊമാരിയോ ഷെപ്പേര്‍ഡ് സഖ്യമാണ് മുംബൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. ഡേവിഡ് 21 പന്തില്‍ 45 റണ്‍സെടുത്തു. ഷെപ്പേര്‍ഡ് 10 പന്തില്‍ 39 ഉം.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
rohit sharma1

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍മാര്‍ സിക്‌സര്‍ മഴ പെയ്യിച്ച മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയലക്ഷ്യം 235 റണ്‍സ്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 234 റണ്‍സ് അടിച്ചുകൂട്ടിയത്.

Advertisment

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും, ഇഷന്‍ കിഷനും മുംബൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി രോഹിത് മടങ്ങി. 27 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്. 23 പന്തില്‍ 42 റണ്‍സെടുത്ത കിഷനെയും, സ്വന്തം ബൗളിംഗില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് അക്‌സര്‍ മടങ്ങി.

പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവിന് തിളങ്ങാനായില്ല. രണ്ട് പന്ത് മാത്രം നേരിട്ട താരം പൂജ്യത്തിന് മടങ്ങി. ആന്റിച്ച് നോക്യെയ്ക്കായിരുന്നു വിക്കറ്റ്. 33 പന്തില്‍ 39 റണ്‍സെടുത്ത മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും നോക്യെ പുറത്താക്കി. അഞ്ച് പന്തില്‍ ആറു റണ്‍സെടുത്ത തിലക് വര്‍മ ഖലീല്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

അവസാന ഓവറുകളില്‍ കത്തിക്കയറിയ ടിം ഡേവിഡ്-റൊമാരിയോ ഷെപ്പേര്‍ഡ് സഖ്യമാണ് മുംബൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. ഡേവിഡ് 21 പന്തില്‍ 45 റണ്‍സെടുത്തു. ഷെപ്പേര്‍ഡ് 10 പന്തില്‍ 39 ഉം.

Advertisment