Advertisment

ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ പോരാട്ടത്തിന് നൂറില്‍ നൂറ് മാര്‍ക്ക്; എങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റു ! മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കു വേണ്ടി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. താരം പുറത്താകാതെ 25 പന്തില്‍ 71 റണ്‍സെടുത്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
bumrah

മുംബൈ: ആദ്യ മൂന്ന് മത്സരങ്ങളിലും ഏറ്റ തോല്‍വിക്ക് ശേഷം ഒടുവില്‍ സീസണിലെ ആദ്യ ജയം കണ്ടെത്തി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തത് 29 റണ്‍സിന്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 234. ഡല്‍ഹി ക്യാപിറ്റല്‍സ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 205.

Advertisment

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കു വേണ്ടി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. താരം പുറത്താകാതെ 25 പന്തില്‍ 71 റണ്‍സെടുത്തു. പൃഥി ഷാ-40 പന്തില്‍ 66, അഭിഷേക് പോറല്‍-31 പന്തില്‍ 41 എന്നിവരും പൊരുതി നോക്കി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി ജെറാള്‍ഡ് കൊയറ്റ്‌സി നാലു വിക്കറ്റ് പിഴുതു. ജസ്പ്രീത് ബുംറ രണ്ടും.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും, ഇഷന്‍ കിഷനും മുംബൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി രോഹിത് മടങ്ങി. 27 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്. 23 പന്തില്‍ 42 റണ്‍സെടുത്ത കിഷനെയും, സ്വന്തം ബൗളിംഗില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് അക്‌സര്‍ മടങ്ങി.

പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവിന് തിളങ്ങാനായില്ല. രണ്ട് പന്ത് മാത്രം നേരിട്ട താരം പൂജ്യത്തിന് മടങ്ങി. ആന്റിച്ച് നോക്യെയ്ക്കായിരുന്നു വിക്കറ്റ്. 33 പന്തില്‍ 39 റണ്‍സെടുത്ത മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും നോക്യെ പുറത്താക്കി. അഞ്ച് പന്തില്‍ ആറു റണ്‍സെടുത്ത തിലക് വര്‍മ ഖലീല്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

അവസാന ഓവറുകളില്‍ കത്തിക്കയറിയ ടിം ഡേവിഡ്-റൊമാരിയോ ഷെപ്പേര്‍ഡ് സഖ്യമാണ് മുംബൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. ഡേവിഡ് 21 പന്തില്‍ 45 റണ്‍സെടുത്തു. ഷെപ്പേര്‍ഡ് 10 പന്തില്‍ 39 ഉം.

Advertisment