സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/RKzQeOcufjXcX37hlDPP.jpg)
ഗുവാഹത്തി: പഞ്ചാബ് കിംഗ്‌സ് ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നേടാനായത് 144 റണ്‍സ് മാത്രം. സ്വന്തം നാടായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ റിയാന്‍ പരാഗ് മികച്ച് പ്രകടനം പുറത്തെടുത്തു. താരം 34 പന്തില്‍ 48 റണ്‍സെടുത്തു. മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
Advertisment
യഷ്വസി ജയ്‌സ്വാള്‍-4, ടോം കോഹ്ലര്‍ കാഡ്‌മോര്‍-18, സഞ്ജു സാംസണ്‍-18, രവിചന്ദ്രന്‍ അശ്വിന്‍-28, ധ്രുവ് ജൂറല്‍-0, റോവ്മാന്‍ പവല്‍-4, ഡൊനോവന്‍ ഫെരെയ്‌ര-7, ട്രെന്‍ഡ് ബോള്‍ട്ട്-12, ആവേശ് ഖാന്‍-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
പഞ്ചാബിനു വേണ്ടി സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, അര്‍ഷ്ദീപ് സിംഗും, നഥന്‍ എലിസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.