Advertisment

സാം കറന്റെ കരുത്തില്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം; സഞ്ജുവിനും സംഘത്തിനും അടിതെറ്റുന്നു

പഞ്ചാബിനു വേണ്ടി സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, അര്‍ഷ്ദീപ് സിംഗും, നഥന്‍ എലിസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl pbks vs rr1

ഗുവാഹത്തി: ക്യാപ്റ്റന്‍ സാം കറന്റെ ഓള്‍റൗണ്ട് പ്രകടനമികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്‌സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ഏഴ് പന്ത് ബാക്കിനില്‍ക്കെ മറികടന്നു. പുറത്താകാതെ 41 പന്തില്‍ 63 റണ്‍സെടുത്ത സാം കറന്റെ പ്രകടനമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. നേരത്തെ താരം രാജസ്ഥാന്റെ രണ്ട് വിക്കറ്റും പിഴുതിരുന്നു. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹലും, ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment

പഞ്ചാബ് കിംഗ്‌സ് ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നേടാനായത് 144 റണ്‍സ് മാത്രം. സ്വന്തം നാടായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ റിയാന്‍ പരാഗ് മികച്ച് പ്രകടനം പുറത്തെടുത്തു. താരം 34 പന്തില്‍ 48 റണ്‍സെടുത്തു. മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. 

യഷ്വസി ജയ്‌സ്വാള്‍-4, ടോം കോഹ്ലര്‍ കാഡ്‌മോര്‍-18, സഞ്ജു സാംസണ്‍-18, രവിചന്ദ്രന്‍ അശ്വിന്‍-28, ധ്രുവ് ജൂറല്‍-0, റോവ്മാന്‍ പവല്‍-4, ഡൊനോവന്‍ ഫെരെയ്‌ര-7, ട്രെന്‍ഡ് ബോള്‍ട്ട്-12, ആവേശ് ഖാന്‍-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. 

പഞ്ചാബിനു വേണ്ടി സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, അര്‍ഷ്ദീപ് സിംഗും, നഥന്‍ എലിസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Advertisment