Advertisment

വില്‍ ജാക്ക്‌സിന് തകര്‍പ്പന്‍ സെഞ്ചുറി, വെടിക്കെട്ട് ബാറ്റിംഗുമായി വിരാട് കോഹ്ലി ! ഗുജറാത്ത് ടൈറ്റന്‍സിനെ നിഷ്പ്രഭമാക്കി ആര്‍സിബി

10 സിക്‌സുകളുടെയും, അഞ്ച് ഫോറുകളുടെയും മേമ്പൊടിയോടെ 41 പന്തിലാണ് ജാക്ക്‌സ് സെഞ്ചുറി നേടിയത്. തകര്‍പ്പന്‍ ഫോം തുടരുന്ന വിരാട് കോഹ്ലി 44 പന്തില്‍ 70 റണ്‍സ് നേടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl rcb vs gt

അഹമ്മദാബാദ്: തന്റെ സ്‌ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വെടിക്കെട്ട് ബാറ്റിംഗിലൂടെ മറുപടി നല്‍കിയ വിരാട് കോഹ്ലിയുടെയും, അതിവേഗത്തില്‍ സെഞ്ചുറി കണ്ടെത്തിയ വില്‍ ജാക്ക്‌സിന്റെയും ബാറ്റിംഗ് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നിഷ്പ്രഭമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 201 റണ്‍സ് വിജയലക്ഷ്യത്തിന് ബാറ്റേന്തിയ ആര്‍സിബി 16 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

10 സിക്‌സുകളുടെയും, അഞ്ച് ഫോറുകളുടെയും മേമ്പൊടിയോടെ 41 പന്തിലാണ് ജാക്ക്‌സ് സെഞ്ചുറി നേടിയത്. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന വിരാട് കോഹ്ലി 44 പന്തില്‍ 70 റണ്‍സ് നേടി. നിലവില്‍ ഓറഞ്ച് ക്യാപിന് ഉടമയായ കോഹ്ലി ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം നേടുമെന്നും ഇതോടെ ഉറപ്പായി. 159.09 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 12 പന്തില്‍ 24 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെ വിക്കറ്റ് മാത്രമാണ് ആര്‍സിബിക്ക് നഷ്ടമായത്.

 സായി സുദര്‍ശന്റെയും, ഷാരൂഖ് ഖാനിന്റെയും ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പടുത്തുയര്‍ത്തിയത് 200 റണ്‍സ്. ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയെയും (നാലു പന്തില്‍ അഞ്ച്), ശുഭ്മന്‍ ഗില്ലിനെയും (19 പന്തില്‍ 16) പെട്ടെന്ന് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ സായ്-ഷാരൂഖ് കൂട്ടുക്കെട്ട് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. സായി പുറത്താകാതെ 49 പന്തില്‍ 84 റണ്‍സ് നേടി. 30 പന്തില്‍ 58 റണ്‍സാണ് ഷാരൂഖിന്റെ സമ്പാദ്യം. 

Advertisment