Advertisment

തകര്‍ത്തടിച്ച് ഡു പ്ലെസിസും കോഹ്ലിയും, ഗുജറാത്ത് ടൈറ്റന്‍സിനെ നിഷ്പ്രഭമാക്കി ആര്‍സിബി

ഓപ്പണര്‍മാരായ വിരാട് കോഹ്ലിയുടെയും (27 പന്തില്‍ 42), ഫാഫ് ഡു പ്ലെസിസിന്റെയും (23 പന്തില്‍ 64) ബാറ്റിംഗ് മികവാണ് ചേസിങില്‍ ആര്‍സിബിക്ക് കരുത്ത് പകര്‍ന്നത്.

New Update
virat kohli faf du plessis

ബെംഗളൂരു: ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം 13.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഓപ്പണര്‍മാരായ വിരാട് കോഹ്ലിയുടെയും (27 പന്തില്‍ 42), ഫാഫ് ഡു പ്ലെസിസിന്റെയും (23 പന്തില്‍ 64) ബാറ്റിംഗ് മികവാണ് ചേസിങില്‍ ആര്‍സിബിക്ക് കരുത്ത് പകര്‍ന്നത്.

Advertisment

ഓപ്പണിംഗ് വിക്കറ്റില്‍ 5.5 ഓവറില്‍ 92 റണ്‍സ് ഇരുവരുടെയും കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. പിന്നാലെ ആര്‍സിബിയുടെ വിക്കറ്റുകള്‍ തുടരെ തുടരെ വീഴ്ത്തി ഗുജറാത്ത് കരുത്ത് കാട്ടിയെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല. കോഹ്ലിക്കും, ഡു പ്ലെസിസിനും പുറമെ ദിനേശ് കാര്‍ത്തിക്കും (12 പന്തില്‍ 21), സ്വപ്‌നില്‍ സിങും (ഒമ്പത് പന്തില്‍ 15) മാത്രമാണ് ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നത്. ഇരുവരും പുറത്താകാതെ നിന്നു. ഗുജറാത്തിനു വേണ്ടി ജോഷ്വ ലിട്ട്ല്‍ നാലു വിക്കറ്റും, നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബൗളര്‍മാര്‍ ഫോം വീണ്ടെടുത്ത മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത്‌ ടൈറ്റന്‍സ്. 19.3 ഓവറില്‍ 147 റണ്‍സിന് പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വൈശാഖ് വിജയ കുമാര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ കാമറൂണ്‍ ഗ്രീന്‍, കാണ്‍ ശര്‍മ എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗ് ഗുജറാത്തിനെ വിറപ്പിച്ചു.

24 പന്തില്‍ 37 റണ്‍സെടുത്ത ഷാരൂഖ് ഖാനാണ് ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍-30, രാഹുല്‍ തെവാട്ടിയ-35 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി.

Advertisment