ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിംഗ്‌സിനെ നാലു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ആര്‍സിബി നാല് പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ആര്‍സിബിക്കു വേണ്ടി മുഹമ്മദ് സിറാജും, ഗ്ലെന്‍ മാക്‌സ്വെലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. താരം 49 പന്തില്‍ 77 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ദിനേശ് കാര്‍ത്തിക്കാണ് ആര്‍സിബിക്ക് വിജയം സമ്മാനിച്ചത്. കാര്‍ത്തിക് പുറത്താകാതെ 10 പന്തില്‍ 28 റണ്‍സെടുത്തു. പഞ്ചാബിനു വേണ്ടി കഗിസോ റബാദയും, ഹര്‍പ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.