Advertisment

തകര്‍ത്തടിച്ച് സഞ്ജുവും പരാഗും; ഇരുവര്‍ക്കും അര്‍ധ സെഞ്ചുറി; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍

പരാഗിന് ശേഷം ബാറ്റിംഗിന് എത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും വമ്പനടികളോടെ കളം നിറഞ്ഞു. അഞ്ച് പന്തില്‍ 13 റണ്‍സുമായി ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sanju samson riyan parag

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും കരുത്ത് പകര്‍ന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണും, റിയാന്‍ പരാഗും. ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനമികവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നേടിയത് 196 റണ്‍സ്.

48 പന്തില്‍ 76 റണ്‍സെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോരര്‍. അഞ്ച് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ക്യാപ്റ്റന്‍ സഞ്ജു 38 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും, രണ്ട് സിക്‌സും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പ്രവഹിച്ചു.

ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാള്‍ (19 പന്തില്‍ 24), ജോസ് ബട്ട്‌ലര്‍ (10 പന്തില്‍ 8) എന്നിവരെ തുടക്കത്തില്‍ നഷ്ടമായ രാജസ്ഥാനെ കൈ പിടിച്ചുയര്‍ത്തിയത് സഞ്ജുവിന്റെയും പരാഗിന്റെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. പരാഗിന് ശേഷം ബാറ്റിംഗിന് എത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും വമ്പനടികളോടെ കളം നിറഞ്ഞു. അഞ്ച് പന്തില്‍ 13 റണ്‍സുമായി ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു. 

Advertisment