Advertisment

കിടിലോല്‍ക്കിടിലം ! വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജുവും ധ്രുവലും; ഇരുവര്‍ക്കും അര്‍ധസെഞ്ചുറി; രാജസ്ഥാന് രാജകീയ ജയം; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സഞ്ജു രണ്ടാമത്‌

ഒമ്പത് മത്സരങ്ങളില്‍ നിന്ന് 385 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതെത്തി. ഒമ്പത് മത്സരങ്ങളില്‍ എട്ട് ജയം നേടി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sanju samson dhruv jurel

ലഖ്‌നൗ: ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ചിറകിലേറി രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മൂന്ന് വിക്കറ്റിനാണ് സഞ്ജുവും സംഘവും നിഷ്പ്രഭമാക്കിയത്. ലഖ്‌നൗ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 19 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു.

Advertisment

പുറത്താകാതെ 33 പന്തില്‍ 71 റണ്‍സാണ് സഞ്ജു നേടിയത്. 7 ഫോറുകളുടെയും, 4 സിക്‌സുകളുടെയും അകമ്പടിയോടെയാണ് താരത്തിന്റെ പ്രകടനം. ധ്രുവ് ജൂറല്‍ 34 പന്തില്‍ 52 റണ്‍സെടുത്ത് ശക്തമായ പിന്തുണ നല്‍കി. യഷ്വസി ജയ്‌സ്വാള്‍-18 പന്തില്‍ 24, ജോസ് ബട്ട്‌ലര്‍-18 പന്തില്‍ 34, റിയാന്‍ പരാഗ്-11 പന്തില്‍ 14 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് 385 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതെത്തി. ഒമ്പത് മത്സരങ്ങളില്‍ എട്ട് ജയം നേടി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും (48 പന്തില്‍ 76), ദീപക് ഹൂഡയുടെയും (31 പന്തില്‍ 50) പ്രകടനമികവില്‍ ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ നേടിയത് 196 റണ്‍സ്. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment