Advertisment

അനായാസം, ആധികാരികം; മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കി സഞ്ജുവും സംഘവും

പുറത്താകാതെ 60 പന്തില്‍ 104 റണ്‍സ് നേടിയ യഷ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 28 പന്തില്‍ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, 25 പന്തില്‍ 35 റണ്‍സ് നേടിയ ജോസ് ബട്ട്‌ലര്‍ എന്നിവര്‍ രാജസ്ഥാന്റെ വിജയം അനായാസമാക്കി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sanju jaiswal

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല പ്രകടനം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തകര്‍ത്തത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 179. രാജസ്ഥാന്‍ റോയല്‍സ്-18.4 ഓവറില്‍ ഒരു വിക്കറ്റിന് 183.

ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് തുടക്കത്തില്‍ വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ഇഷന്‍ കിഷനും (0) പെട്ടെന്ന് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും (10) നിരാശപ്പെടുത്തി. 45 പന്തില്‍ 65 റണ്‍സ് നേടിയ തിലക് വര്‍മയുടെയും, 24 പന്തില്‍ 49 റണ്‍സ് നേടിയ നെഹാല്‍ വധേരയുടെയും പ്രകടനമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. പരിക്ക് ഭേദമായി ടീമിലേക്ക് തിരികെയെത്തിയ സന്ദീപ് ശര്‍മ രാജസ്ഥാനു വേണ്ടി തിളങ്ങി. താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.

പുറത്താകാതെ 60 പന്തില്‍ 104 റണ്‍സ് നേടിയ യഷ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 28 പന്തില്‍ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, 25 പന്തില്‍ 35 റണ്‍സ് നേടിയ ജോസ് ബട്ട്‌ലര്‍ എന്നിവര്‍ രാജസ്ഥാന്റെ വിജയം അനായാസമാക്കി. ജസ്പ്രീത് ബുംറ ഉള്‍പ്പെടെയുള്ള മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ ഇന്ന് അമ്പേ പരാജയമായി.

Advertisment