New Update
/sathyam/media/media_files/HVBU50pt32W02F9Zn30Z.jpg)
മുംബൈ: ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്ന ഇഷാന്‍ കിഷന്‍ നിലവില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ തിരിച്ചുവരവില്‍ നിരാശജനകമായ പ്രകടനമാണ് താരം പുറത്തെടുത്തത്.
Advertisment
ആര്‍ബിഐയുടെ താരമായ ഇഷാന് റൂട്ട് മൊബൈല്‍ ലിമിറ്റഡിനെതിരെ നടന്ന മത്സരത്തില്‍ 12 പന്തില്‍ 19 റണ്‍സ് മാത്രമാണ് എടുക്കാനായത്. മത്സരത്തില്‍ ഇഷാന്റെ ടീം 89 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.
— World Cricket Live (@world_cric_live) February 27, 2024
ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ താരം കളിക്കണമെന്ന് നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ നിന്ന് താരം വിട്ടുനിന്നത് ഏറെ ചര്‍ച്ചയായി.