മാനസികമായി തളർന്നു. സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ നിന്ന് അവധിയെടുത്ത് ഇഷാൻ കിഷൻ

ഇഷാൻ വ്യക്തിപരമായ കാരണങ്ങളാലാണ് മത്സരത്തിൽ നിന്ന് വിട്ടുനിന്നതെന്ന് കഴിഞ്ഞ ആഴ്ച ബിസിസിഐ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു.

New Update
ishan kishan leave.jpg

നിരന്തരമുള്ള യാത്രയും ടീമിൽ ഇടം പിടിക്കുമോ ഇല്ലയോ എന്ന അനിശ്ചിതാവസ്ഥയും കാരണം മാനസിക ക്ഷീണം ഉണ്ടെന്നും ഒരാഴ്ച ക്രിക്കറ്റിൽ നിന്നും മാറി നിൽക്കാൻ അനുവദിക്കണം എന്നും ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. കിഷന്റെ അഭ്യർത്ഥന ടീം മാനേജ്‌മന്റ് സ്വീകരിക്കുകയും അദ്ദേഹത്തിന് അവധി അനുവദിക്കുകയും ചെയ്തു.

Advertisment

ഇഷാൻ വ്യക്തിപരമായ കാരണങ്ങളാലാണ് മത്സരത്തിൽ നിന്ന് വിട്ടുനിന്നതെന്ന് കഴിഞ്ഞ ആഴ്ച ബിസിസിഐ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. മാനസിക ക്ഷീണം അഥവാ മെന്റൽ ഫാറ്റിഗ്സ് എന്നാൽ തുടർച്ചയായി ഇടതടവില്ലാതെ മാനസിക പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ഒരു സൈക്കോബയോളജിക്കൽ അവസ്ഥയാണ്. ഇത് ശാരീരിക ശാരീരിക പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്

“വ്യക്തിപരമായ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കണമെന്ന് ഇഷാൻ കിഷൻ ബിസിസിഐയോട് അഭ്യർത്ഥിച്ചു. തുടർന്ന് അദ്ദേഹത്തെ ടെസ്റ്റ് ടീമിൽ നിന്ന് പിൻവലിക്കുകയും പകരം ആന്ധ്രാപ്രദേശിൽ നിന്നുള്ള വലം കയ്യൻ ബാറ്റർ കെഎസ് ഭരതിനെ പകരക്കാരനായി തിരഞ്ഞെടുക്കുകയും ചെയ്തു ”ബിസിസിഐ സെക്രട്ടറി ജയ് ഷാ പത്രക്കുറിപ്പിൽ പറഞ്ഞു.

ഈ വർഷം ജനുവരി 3 മുതൽ ഇഷാൻ ഇന്ത്യൻ സാധ്യതാ ടീമിലുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ സ്ഥിരതയാർന്ന സ്ഥാനം നേടാനായിട്ടില്ല. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ അദ്ദേഹം ബോർഡർ-ഗവാസ്‌കർ പരമ്പരയുടെ ഭാഗമായിരുന്നു, ബാക് അപ്പ് കീപ്പർ ആയി മാത്രമാണ് ടീമിലുണ്ടായിരുന്നത് . ഓസീസിനെതിരായ ഏകദിന പരമ്പരയിൽ ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. ഐ‌പി‌എൽ 2023 സീസണിന് ശേഷം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയെങ്കിലും ബെഞ്ചിലിരിക്കാനായിരിന്നു വിധി

ഏറ്റവും ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ, അദ്ദേഹം ടി20 പരമ്പരയുടെ ഭാഗമായിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിൽ ജിതേഷ് ശർമ്മയെയാണ് തിരഞ്ഞെടുത്തത്. ഇതിനെ തുടർന്നാണ് ഒരു ഇടവേള എടുക്കാൻ ഇഷാൻ കിഷൻ തീരുമാനിച്ചത്

sports ishan kishan
Advertisment