New Update
/sathyam/media/media_files/6THy30JQmblZ7Kegx37K.jpg)
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് മത്സരം.
പ്രതിരോധ നിര താരം മിലോസ് ഡ്രിൻസിച്ചാകും ഇന്നും ടീമിനെ നയിക്കുക. ബ്ലാസ്റ്റേഴ്സ് നിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നും ഉണ്ടാവില്ല.
Advertisment
ഇരു ടീമുകളും ആദ്യം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. കൊച്ചിയിൽ നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്‌സിയോട് തോറ്റത്. ആ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.