ഐഎസ്എല്‍: ഫത്തോര്‍ദയില്‍ ഗോള്‍മഴ, ഗോവ-നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍

ഐഎസ്എല്ലില്‍ ഇന്ന് നടന്ന  എഫ്‌സി ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആവേശപ്പോരാട്ടം സമനിലയില്‍

New Update
isl fc goa vs northeast united

ഫത്തോര്‍ദ: ഐഎസ്എല്ലില്‍ ഇന്ന് നടന്ന  എഫ്‌സി ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആവേശപ്പോരാട്ടം സമനിലയില്‍. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഗോള്‍ നേടി നോര്‍ത്ത് ഈസ്റ്റ് ആതിഥേയരായ ഗോവയ്ക്ക് തുടക്കത്തിലേ പ്രഹരം സമ്മാനിച്ചു.

Advertisment

നെസ്റ്റര്‍ അല്‍ബിയാകാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് അര്‍മാന്ദൊ സാദിക്കു ഗോവയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍മാന്ദൊ വീണ്ടും ഗോള്‍ നേടിയതോടെ ഗോവ ലീഡ് സ്വന്തമാക്കി. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി 51-ാം മിനിറ്റില്‍ നെസ്റ്റര്‍ വീണ്ടും വല കുലുക്കിയതോടെ മത്സരം ആവേശക്കൊടുമുടിയേറി.

56-ാം മിനിറ്റില്‍ അലെദിന്‍ അജറായി നോര്‍ത്ത് ഈസ്റ്റിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയുടെ അവസാന നിമിഷത്തില്‍ ബോര്‍ജ ഹെരേര നേടിയ ഗോളിലൂടെ ഗോവ മത്സരത്തില്‍ ഒപ്പമെത്തി. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റ് താരം റോബിന്‍ യാദവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

Advertisment