ആദ്യം ഒരു ഗോളിന് പിന്നില്‍, തുടര്‍ന്ന് തകര്‍പ്പന്‍ തിരിച്ചുവരവ്, ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മഞ്ഞപ്പട ആരാധകരുടെ മനംനിറച്ച് ത്രസിപ്പിക്കുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

New Update
isl kerala blasters vs east bengal fc

കൊച്ചി: കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മഞ്ഞപ്പട ആരാധകരുടെ മനംനിറച്ച് ത്രസിപ്പിക്കുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ശക്തമായ പോരാട്ടവീര്യം പുറത്തെടുത്ത ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്‌സ് 2-1ന് തകര്‍ത്തു.

Advertisment

59-ാം മിനിറ്റില്‍ മലയാളിതാരം പി.വി. വിഷ്ണു നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ ആദ്യം മുന്നിലെത്തി. തൊട്ടുപിന്നാലെ നോവ സദോയിയിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. 63-ാം മിനിറ്റിലാണ് നോവ വല കുലുക്കിയത്. 88-ാം മിനിറ്റില്‍ ക്വാമി പെപ്ര ബ്ലാസ്റ്റേഴ്‌സിന് വിജയഗോള്‍ സമ്മാനിച്ചു.

Advertisment