കൊച്ചി: കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കണ്ണീരണിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. ഹൈദരാബാദ് 2-1ന് തോല്‍പിച്ചു.
13-ാം മിനിറ്റില്‍ ജീസസ് ജിമെനസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 43-ാം മിനിറ്റില്‍ ആന്‍ഡ്രെയ് അല്‍ബ ഹൈദരാബാദിനെ ഒപ്പമെത്തി. 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി വിനിയോഗിച്ച് ഹൈദരാബാദിനെ മുന്നിലെത്തിച്ചതും അല്‍ബ തന്നെ.