ഗുവാഹത്തി: സീസണിലെ ആദ്യ എവേ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരം 1-1ന് അവസാനിച്ചു.
58-ാം മിനിറ്റില്‍ അലെദിന്‍ അജറായി നേടിയ ഗോൡലൂടെ നോര്‍ത്ത് ഈസ്റ്റ് ആദ്യം ലീഡെടുത്തു. 67-ാം മിനിറ്റില്‍ നോവ സദൂയി നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സും ഒപ്പമെത്തി. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ച നോവ ഈ മത്സരത്തിലും തിളങ്ങി.
82-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അഷീര്‍ അക്തര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഓരോ വിജയവും, തോല്‍വിയും, സമനിലയും നേടിയ ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. നോര്‍ത്ത് ഈസ്റ്റ് ആറാമതും.