New Update
/sathyam/media/media_files/Mt23E0gMkfhGyDhHjgjG.jpg)
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുഹമ്മദന്‍ എസ്‌സിയെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം.
Advertisment
മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷം മാത്രം ബാക്കി നില്‍ക്കെ അലെദിന്‍ അജറായിയാണ് വിജയഗോള്‍ നേടിയത്. സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ ഇതോടെ നോര്‍ത്ത് ഈസ്റ്റ് അപ്രതീക്ഷിത ജയം സ്വന്തമാക്കി.
ഐഎസ്എല്ലില്‍ മുഹമ്മദന്‍ എസ്‌സിയുടെ ആദ്യ സീസണാണിത്. വിജയത്തോടെ സീസണ്‍ ആരംഭിക്കാമെന്ന ക്ലബിന്റെ സ്വപ്‌നം പൂവണിഞ്ഞില്ല.