Advertisment

ജംഷെദ്പുരിനെ തകര്‍ത്ത് ഒഡീഷ എഫ്‌സി, നായകന്റെയും വില്ലന്റെയും 'റോള്‍' ഏറ്റെടുത്ത് മൗര്‍താദ ഫോള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സി ജംഷെദ്പുരിനെ തോല്‍പിച്ചു

New Update
isl odisha fc vs jamshedpur fc

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സി ജംഷെദ്പുരിനെ തോല്‍പിച്ചു. 2-1നായിരുന്നു ഒഡീഷയുടെ ജയം.

Advertisment

20-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോ നേടിയ ഗോളിലൂടെ ആതിഥേയരായ ഒഡീഷ ആദ്യം ലീഡെടുത്തു. 42-ാം മിനിറ്റില്‍ മൗര്‍താദ ഫോള്‍ ഒഡീഷയുടെ ലീഡുയര്‍ത്തി. 

എന്നാല്‍ ഒഡഷയ്ക്ക് ലീഡ് നല്‍കി നായകനായ മൗര്‍താദ ഫോള്‍ പ്രതിനായനാകുന്ന കാഴ്ചയ്ക്കാണ് കലിംഗ സ്റ്റേഡിയം പിന്നീട് സാക്ഷ്യം വഹിച്ചത്. 62-ാം മിനിറ്റില്‍ മൗര്‍താദ ഫോള്‍ ഓണ്‍ ഗോള്‍ വഴങ്ങിയതോടെ ജംഷെദ്പുരിന്റെ അക്കൗണ്ടിലും ഒരു ഗോള്‍ സ്വന്തമായി. എങ്കിലും മത്സരം സമനിലയിലാക്കാന്‍ പോലും അവര്‍ക്ക് പിന്നീട് സാധിച്ചില്ല.

Advertisment