New Update
/sathyam/media/media_files/2024/10/27/FmBqQ8an50lj5RDzVx7I.jpg)
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ഒഡീഷ എഫ്‌സി-മുംബൈ സിറ്റി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോളടിച്ചു.
Advertisment
14-ാം മിനിറ്റില്‍ റോയ് കൃഷ്ണ നേടിയ ഗോളിലൂടെ ഒഡീഷയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ 23-ാം മിനിറ്റില്‍ നിക്കോസ് കരെലിസ് ആതിഥേയരായ മുംബൈയെ ഒപ്പമെത്തിച്ചു.
80-ാം മിനിറ്റില്‍ അഹമ്മദ് ജാഹു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയായി. പോയിന്റ് പട്ടികയില്‍ ഏഴാമതാണ് ഒഡീഷ. മുംബൈ ഒമ്പതാമതും.