ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത പഞ്ചാബ്, ഇന്ന് നടന്ന പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയെയും തോല്‍പിച്ചു. 2-1നായിരുന്നു ജയം.
പഞ്ചാബിനായി ഗോളുകള്‍ നേടിയ രണ്ടു പേരും മലയാളി താരങ്ങളാണ്. 28-ാം മിനിറ്റില്‍ നിഹാല്‍ സുധീഷാണ് ആദ്യ ഗോള്‍ നേടിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ താരമായ നിഹാല്‍ ലോണിലാണ് പഞ്ചാബിലെത്തിയത്.
89-ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനും വല കുലുക്കിയതോടെ പഞ്ചാബിന്റെ ലീഡുയര്‍ന്നു. മത്സരത്തിന്റെ അവസാന നിമിഷം പഞ്ചാബ് താരമായ രവി കുമാര്‍ വഴങ്ങിയ ഓണ്‍ ഗോളാണ് ഒഡീഷയ്ക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചത്.