/sathyam/media/media_files/2025/01/14/ap00JWOUm6re3DcwAud4.jpg)
ജയ്പുർ: ദേശീയ സീനിയർ വോളിബോൾ കിരീടം സ്വന്തമാക്കി കേരളം. ഫൈനലിൽ പുരുഷ വിഭാ​ഗത്തിൽ സർവീസസിനെ പരാജയപ്പെടുത്തിയാണ് എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ചാമ്പ്യൻമാരായത്.
2017ൽ കോഴിക്കോടു നടന്ന പോരാട്ടത്തിലാണ് അവസാനമായി കിരീടം സ്വന്തമാക്കിയത്. കേരളത്തിന്റെ ഏഴാം വോളിബോൾ കിരീടം കൂടിയാണിത്.
ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കേരളം സർവീസസിനോട് പരാജയപ്പെട്ടിരുന്നു.
ആദ്യ രണ്ട് സെറ്റുകൾ നേടി ഫൈനലിൽ ​ഗംഭീരമായി തുടങ്ങിയ കേരളത്തിനു പക്ഷേ പിന്നീട് രണ്ട് സെറ്റുകൾ കൈവിടേണ്ടി വന്നു.
എന്നാൽ ടൈബ്രേക്കർ സെറ്റിൽ കേരളം ഉജ്ജ്വലമായി തിരിച്ചു വരികയായിരുന്നു.
സ്കോർ 25-20, 26-24, 19-25, 21-25, 15-12.
ആക്രമണത്തിൽ ജെറോം വിനീതും എറിൻ വർ​ഗീസും ജോൺ ജോസഫും എംസി മജീബും ലിബറോ ആനന്ദും മികച്ചപ്രകടനം കാഴ്ചവെച്ചു.
എന്നാൽ വനിതാ വിഭാ​ഗത്തിൽ കേരളം റണ്ണറപ്പായി. റെയിൽവേസിനോടാണ് പരാജയപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us