ആഞ്ഞടിച്ച് ജലജ് സക്‌സേന, പിഴുതെടുത്തത് ഏഴ് വിക്കറ്റുകള്‍ ! രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളം മികച്ച നിലയില്‍

ബംഗാളിന്റെ എട്ട് വിക്കറ്റില്‍ ഏഴും സ്വന്തമാക്കിയത് ജലജാണ്. എം.ഡി. നിധീഷ് ഒരു വിക്കറ്റ് വീഴ്ത്തി. 93 പന്തില്‍ 72 റണ്‍സെടുത്ത അഭിമന്യു ഈശ്വരനാണ് ബംഗാളിന്റെ ടോപ് സ്‌കോറര്‍. 27 റണ്‍സുമായി കരണ്‍ ലാലും, ഒമ്പത് റണ്‍സുമായി സൂരജ് ജയ്‌സ്വാളും ക്രീസിലുണ്ട്. നേരത്തെ സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ബേബിയുടെയും (261 പന്തില്‍ 124), അക്ഷയ് ചന്ദ്രന്റെയും (222 പന്തില്‍ 106) ബാറ്റിംഗ് മികവിലാണ് കേരളം 363 റണ്‍സെടുത്തത്.

New Update
jalaj

തിരുവനന്തപുരം: ജലജ് സക്‌സേനയുടെ ബൗളിംഗ് മികവില്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളം മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ 363 റണ്‍സ് നേടിയ കേരളത്തിന് നിലവില്‍ 191 റണ്‍സിന്റെ ലീഡുണ്ട്.

Advertisment