പുകവലി, മദ്യപാനം: പെരുമാറ്റച്ചട്ടം ലംഘിച്ച ജിംനാസ്റ്റിക് ടീം ക്യാപ്റ്റനെ ഒളിമ്പിക്‌സ് ടീമില്‍ നിന്ന് പുറത്താക്കി ജപ്പാന്‍

മൊണാക്കോയിലെ ടീമിൻ്റെ പരിശീലന ക്യാമ്പ് വിട്ട മിയാത്ത തിരികെ ജപ്പാനിലെത്തി. ഇതോടെ ജപ്പാന്റെ വനിതാ ജിംനാസ്റ്റിക് ടീമില്‍ നാല് പേര്‍ മാത്രമായി ചുരുങ്ങി

New Update
Shoko Miyata

ടോക്യോ: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വനിതാ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീമിൻ്റെ ക്യാപ്റ്റനെ പാരീസ് ഒളിമ്പിക്‌സിനുള്ള ടീമില്‍ നിന്ന് ജപ്പാന്‍ പുറത്താക്കി. പുകവലി, മദ്യപാനം എന്നിവയുടെ പേരിലാണ് 19കാരിയായ ഷോക്കോ മിയാത്തയ്‌ക്കെതിരെ നടപടിയെടുത്തത്.

മൊണാക്കോയിലെ ടീമിൻ്റെ പരിശീലന ക്യാമ്പ് വിട്ട മിയാത്ത തിരികെ ജപ്പാനിലെത്തി. ഇതോടെ ജപ്പാന്റെ വനിതാ ജിംനാസ്റ്റിക് ടീമില്‍ നാല് പേര്‍ മാത്രമായി ചുരുങ്ങി. ജൂലൈ 27 മുതൽ ഓഗസ്റ്റ് 5 വരെയാണ് ഒളിമ്പിക്‌സിലെ ജിംനാസ്റ്റിക് മത്സരങ്ങള്‍.

Advertisment