New Update
/sathyam/media/media_files/4XJkUhkpc84keVHujOQW.jpg)
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ്ഷായെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജയ്ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ഐസിസിയുടെ ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും 35കാരനായ ജയ്ഷാക്ക് ഇനി സ്വന്തം. ഐസിസി ചെയര്‍മാനായതോടെ ബിസിസിഐയുടെ സെക്രട്ടറി സ്ഥാനം ജയ്ഷാക്ക് ഒഴിയേണ്ടി വരും.
Advertisment
''ക്രിക്കറ്റിനെ കൂടുതൽ ആഗോളവൽക്കരിക്കാൻ ഐസിസി ടീമുമായും ഞങ്ങളുടെ അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. മുമ്പെന്നത്തേക്കാളും ക്രിക്കറ്റിനെ കൂടുതൽ ഉൾക്കൊള്ളുന്നതും ജനപ്രിയവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം''-ജയ് ഷാ പറഞ്ഞു.